Sunday 11 September 2016

Segate ST 225 Hard disk drive

രണ്ടു ഹാര്‍ഡ് ഡിസ്ക് കൂടെ പരിചയപെടാം . രണ്ടും ഇരുപതു എം ബി ആണ് കാപ്പാസിടി . 1984 കാല ഘട്ടത്തിലെ സംഭവം ആണ് . IBM- PC-XT എന്ന തലമുറ കമ്പ്യൂട്ടര്‍ഇന്റെ കൂടെ ആനു സംഭവം പ്രചാരത്തില്‍ ഉണ്ടായിരുന്നത് .
Segate ST 225 എന്ന മോഡല്‍ ആണിത് .
രസകരം ആയ കാര്യം നിങ്ങള്‍ ഈ കാണുന്ന കാണുന്ന ഫോട്ടോ യുടെ ഒര്‍ജിനല്‍ ഏകദേശം 14 എം ബി വലിപ്പം ഉള്ള ഫയല്‍ ആണ് . അതായത് ഇത്തരം രണ്ടു പടം സേവ് ചെയ്യാന്‍ ഉള്ള സ്ഥലം ഇല്ല ഈഹാര്‍ഡ് ഡിസ്കില്‍ . എന്നാല്‍ ആ കാലത്ത് ഒരുകമ്പനിയുടെ പൂര്‍ണമായ കംപുടിംഗ് ഈ ഡിസ്കില്‍ നടന്നിരുന്നു .



Comment From VIswa Prabha on this post on Facebook page 




ഇന്നു് സാംസുങ്ങ്, ഐഫോൺ എന്നൊക്കെ പറയുന്നതുപോലെ ഒരു സ്റ്റാൻഡേർഡ് ആയിരുന്നു അന്നു് സീഗേറ്റ് ഹാർഡ് ഡിസ്കുകൾ. അതിൽ തന്നെ, ST-225 പ്രത്യേകം ഒരു പേരായിരുന്നു. സ്പെസിഫിക്കേഷനുകളിലൂടെ അരിച്ചുപെറുക്കുന്നവർ ഹാർഡ് ഡിസ്ക് ഇതുതന്നല്ലോ എന്നു് ഉറപ്പായും നോക്കുമായിരുന്നു. ഇതല്ലാതെ എന്താവാൻ? IBM PC / Cloneനു് മറ്റു വളരെ ഓപ്ഷനുകളൊന്നും അന്നു് ഉണ്ടായിരുന്നില്ല.

പത്തിരുപതു വൻകിട ഫാക്ടറി ടേൺ-കീ പ്രൊജക്റ്റുകളുടേയും അതിൽ ഉൾപ്പെട്ട ആയിരക്കണക്കിനു ജോലിക്കാരുടേയും കൂടാതെ കണക്കും കമ്പനിവിവരങ്ങളും അടക്കം സർവ്വതും ഇതുപോലെ ഒരൊറ്റ ST-225ൽ ആയിരുന്നു സൂക്ഷിച്ചുവെച്ചിരുന്നതു്.
അപ്പപ്പോൾ ആ ‘ഭാരിച്ച‘ ഡാറ്റ മുഴുവൻ ബാക്ക് അപ് ചെയ്യാൻ സർവ്വറോ നെറ്റ്‌വർക്ക് എന്ന പേരു പോലുമോ അന്നുണ്ടായിരുന്നില്ല. ഉള്ളതു് സാദാ 360 KB Double density (പിന്നീട് 1.2 MB High Density!) 5.25 ഫ്ളോപ്പികൾ.
എമർജൻസി സിസ്റ്റം ബൂട്ട് ഡിസ്ക് എന്നു പേരായ ഒരു ഫ്ലോപ്പി പ്രത്യേകം ബന്ദബസ്തോടെ അലമാരിയിലും!

No comments:

Post a Comment