Monday 12 September 2016

Apple i-Mac 1998

വിപ്ലവാല്‍മകം ആയ മാറ്റങ്ങള്‍ പൊതുവേ ജനം അല്‍പ്പം സംശയത്തോടെ മാത്രമേ നോക്കാറുള്ളൂ . ജോണി ഐവിന്റെ ഡിസൈന്‍ കഴിവില്‍ പുറത്തിറങ്ങിയ , കെന്‍ സെഗാല്‍ എന്ന പരസ്യ കമ്പനിക്കാരന്‍ നിര്‍ദ്ദേശിച്ച പിന്നീടു ലോക പ്രശസ്തം ആയ ഐ എന്ന് ബ്രാണ്ടിംഗ് ല്‍ പുറത്തിറങ്ങിയ ആദ്യ ഉല്പന്നം ആണ് 1998 ഇല്‍ പുറത്തിറങ്ങിയ ഐ മാക് .
ഫ്ലോപ്പി ഡ്രൈവ് കമ്പ്യൂട്ടര്‍നു ആവശ്യം ഇല്ല എന്ന ധീരം ആയ പ്രസ്താവന ആദ്യം നടത്തിയ കമ്പ്യൂട്ടര്‍ ആണ് ഐ മാക് . അത് പോലെ തന്നെ USB പോര്‍ട്ട്‌ ഉള്‍പടെ വന്ന ആദ്യ മാക് കമ്പ്യൂട്ടറും ഇതായിരുന്നു .

Apple PowerBook Duo

പവര്‍ ബുക്ക്‌ duo കഴിഞ്ഞ പോസ്റ്റില്‍ കണ്ടതിനേക്കാള്‍ അല്‍പ്പം കൂടെ വേഗം കൂടിയ ഒരുലാപ്ടോപ് ആണ് . 1994 ല്‍ ആണ് ഈ ഉല്പന്നം പുറത്തിറങ്ങിയത് . മറ്റു ആപ്പിള്‍ ഉത്പന്നതെക്കാള്‍ ഈ ഉപകരണത്തിന് വലിയ ഒരു വെത്യാസം ഉണ്ട് . ഒരേ സമയം ഡെസ്ക്ടോപ്ഉം ലാപ്ടോപ്ഉം ആയി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഒരുലാപ്ടോപ് ആണിത് . അത് എങ്ങനെ എന്ന് അറിയണം എങ്കില്‍ ഇതിന്റെ കൂടെ ഉള്ള വീഡിയോ കാണണം . താഴെ കാണുന്ന യു ട്യൂബ് ലിങ്ക് കാണുക .


Sunday 11 September 2016

Apple PowerBook 145

25 MHz സ്പീഡ് , 2 MB RAM, 40 MB HDD , 1.44 MB FDD , എന്താ ഇത്രയും ഒക്കെ പോരെ മര്യാദയ്ക്ക് ഒരു ലാപ്ടോപ് ആവാന്‍ ? 1992 ല്‍ ന്യായമായ ആഡംബരം ആയിരുന്നു ഇതെല്ലം , അതും വെറും മൂവായിരം ഡോള്ലെരിനു . ( പണ്ടത്തെ ഡോളര്‍ ആയിരുന്നു ഡോളര്‍ )
ഇന്നത്തെ കാലത്ത് ആണെങ്കിലും ഇത്തരം ഒരു തകര്‍പ്പന്‍ ഡിസൈന്‍ല്‍ ഒരു ലാപ്ടോപ് ഇറങ്ങിയാല്‍ നിങ്ങള്‍ വാങ്ങില്ലേ ?

Computer CMOS battery

കമ്പ്യൂട്ടര്‍ ലെ റിയല്‍ ടൈം ക്ലോക്ക് , CMOS വാല്യൂ എന്നിവ സൂക്ഷിക്കാന്‍ സഹായിക്കുന്ന ബാറ്ററി ഇപ്പോള്‍ കാണുന്ന പോലെ ബട്ടന്‍ സെല്‍ രൂപത്തില്‍ ആവുന്നതിനു മുന്‍പ് ഉള്ള പരുവം ആണ് ചിത്രത്തില്‍ .




Segate ST 225 Hard disk drive

രണ്ടു ഹാര്‍ഡ് ഡിസ്ക് കൂടെ പരിചയപെടാം . രണ്ടും ഇരുപതു എം ബി ആണ് കാപ്പാസിടി . 1984 കാല ഘട്ടത്തിലെ സംഭവം ആണ് . IBM- PC-XT എന്ന തലമുറ കമ്പ്യൂട്ടര്‍ഇന്റെ കൂടെ ആനു സംഭവം പ്രചാരത്തില്‍ ഉണ്ടായിരുന്നത് .
Segate ST 225 എന്ന മോഡല്‍ ആണിത് .
രസകരം ആയ കാര്യം നിങ്ങള്‍ ഈ കാണുന്ന കാണുന്ന ഫോട്ടോ യുടെ ഒര്‍ജിനല്‍ ഏകദേശം 14 എം ബി വലിപ്പം ഉള്ള ഫയല്‍ ആണ് . അതായത് ഇത്തരം രണ്ടു പടം സേവ് ചെയ്യാന്‍ ഉള്ള സ്ഥലം ഇല്ല ഈഹാര്‍ഡ് ഡിസ്കില്‍ . എന്നാല്‍ ആ കാലത്ത് ഒരുകമ്പനിയുടെ പൂര്‍ണമായ കംപുടിംഗ് ഈ ഡിസ്കില്‍ നടന്നിരുന്നു .



Comment From VIswa Prabha on this post on Facebook page 




ഇന്നു് സാംസുങ്ങ്, ഐഫോൺ എന്നൊക്കെ പറയുന്നതുപോലെ ഒരു സ്റ്റാൻഡേർഡ് ആയിരുന്നു അന്നു് സീഗേറ്റ് ഹാർഡ് ഡിസ്കുകൾ. അതിൽ തന്നെ, ST-225 പ്രത്യേകം ഒരു പേരായിരുന്നു. സ്പെസിഫിക്കേഷനുകളിലൂടെ അരിച്ചുപെറുക്കുന്നവർ ഹാർഡ് ഡിസ്ക് ഇതുതന്നല്ലോ എന്നു് ഉറപ്പായും നോക്കുമായിരുന്നു. ഇതല്ലാതെ എന്താവാൻ? IBM PC / Cloneനു് മറ്റു വളരെ ഓപ്ഷനുകളൊന്നും അന്നു് ഉണ്ടായിരുന്നില്ല.

പത്തിരുപതു വൻകിട ഫാക്ടറി ടേൺ-കീ പ്രൊജക്റ്റുകളുടേയും അതിൽ ഉൾപ്പെട്ട ആയിരക്കണക്കിനു ജോലിക്കാരുടേയും കൂടാതെ കണക്കും കമ്പനിവിവരങ്ങളും അടക്കം സർവ്വതും ഇതുപോലെ ഒരൊറ്റ ST-225ൽ ആയിരുന്നു സൂക്ഷിച്ചുവെച്ചിരുന്നതു്.
അപ്പപ്പോൾ ആ ‘ഭാരിച്ച‘ ഡാറ്റ മുഴുവൻ ബാക്ക് അപ് ചെയ്യാൻ സർവ്വറോ നെറ്റ്‌വർക്ക് എന്ന പേരു പോലുമോ അന്നുണ്ടായിരുന്നില്ല. ഉള്ളതു് സാദാ 360 KB Double density (പിന്നീട് 1.2 MB High Density!) 5.25 ഫ്ളോപ്പികൾ.
എമർജൻസി സിസ്റ്റം ബൂട്ട് ഡിസ്ക് എന്നു പേരായ ഒരു ഫ്ലോപ്പി പ്രത്യേകം ബന്ദബസ്തോടെ അലമാരിയിലും!

Friday 9 September 2016

150 MBTape & Tape Drive

ടേപ്പ് ഡ്രൈവ് കള്‍ എല്ലാ കാല ഘട്ടത്തിലും ബാക്ക് അപ്പ്‌ഇന് ഉള്ള മികച്ച മാധ്യമം ആയിരുന്നു . storage Capacity മാത്രം ആണ് മാറിക്കൊണ്ടിരിക്കുന്നത് . 80 കളില്‍ ഉപയോഗിച്ചിരുന്ന ഒരു നോവല്‍ നെറ്റ് വെയര്‍ സെര്‍വര്‍ നെറ്റ്ഇവര്‍ക്ക്‌ ല്‍ നിന്ന് കിട്ടിയ ഒരു ബാക്ക് അപ്പ്‌ ഡ്രൈവ് ആണിത് . 150 MB ടേപ്പ് കല്‍ ആയിരുന്നു ഇതില്‍ ഉപയോഗിച്ചിരുന്നത് .
SCSI ഇന്റെര്ഫസ് കാര്‍ഡ്‌ ഉപയോഗിച്ച് ആണ് കമ്പ്യൂട്ടറും ആയി ബന്ധിപിചിരുന്നത് .


ARC-Net Network Card

ഇതെര്‍ നെറ്റ് എന്ന ആക്സസ് പ്രോടോകോള്‍ നെറ്റ്‌വര്‍ക്ക് ലോകം കീഴടക്കുന്നതിനു മുന്‍പ് ടോകെന്‍ പാസ്സിംഗ് എന്ന രീതി ഉപയോഗിച്ച് ആണ് ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്ക് ഇല്‍ കമ്പ്യൂട്ടര്‍ പരസ്പരം ബന്ധിപിചിരുനത് .
ടോകെന്‍ പാസ്സിംഗ് രീതിയില്‍ ഉള്ള ജനകീയ ഉല്പന്നം ആയിരുന്നു DPC എന്ന കമ്പനിയുടെ ആര്‍ക് നെറ്റ് .
നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മാക് ഐഡിക്ക് പകരം ഡിപ്പ് സ്വിച്ച് ഉപയോഗിച്ച് നമ്മള്‍ തന്നെ സെറ്റ് ചെയ്യുന്ന സ്റ്റേഷന്‍ ഐഡി ആണ് ഇതില്‍ . കേബിള്‍ ടി വി ക്കാര്‍ ഉപയോഗിക്കുന്ന പോലെഉള്ള CoAxial
കേബിള്‍ ആണ് ഇതില്‍ ഉള്ളത് .
ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാം .